Head Office Ph. No:  0497 2789400

class-logo

About Us

കണ്ണൂര്‍ ജില്ലയില്‍ കണ്ണൂര്‍ താലൂക്കില്‍ പാപ്പിനിശ്ശേരി വില്ലേജ് പ്രവര്‍ത്തന പരിധിയായി പാപ്പിനിശ്ശേരി എന്ന സ്ഥലം ആസ്ഥാനമാക്കി മദ്രാസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് പ്രകാരം 01/12/1955 ല്‍ പാപ്പിനിശ്ശേരി വിവിധോദ്ദേശ ഐക്യ നാണയ സംഘം റജിസ്റ്റര്‍ ചെയ്യുകയും 06/01/1956 മുതല്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. പിന്നീട് 1969 ലെ കേരള സഹകരണ സംഘം ആക്ടിന് വിധേയമായിട്ടാണ് സംഘം പ്രവര്‍ച്ചത്തിച്ച് വരുന്നത്. 21-01-1962 മുതല്‍ സംഘത്തെ പാപ്പിനിശ്ശേരി സര്‍വ്വീസ് കോ- ഓപ്പറേറ്റിവ് സൊസൈറ്റിയായും, 10-01-1963 മുതല്‍ സര്‍വ്വീസ് സഹകരണ ബേങ്കായും റജിസ്റ്റര്‍ ചെയ്തു. 1956 ജനുവരി 6-ാം തീയ്യതി പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ 11 മെമ്പര്‍മാരും 55 രൂപ ഓഹരി മൂലധനവുമാണുണ്ടായിരുന്നത്. ഭരണസമിതിയുടെയും ജീവനക്കാരുടെയും അക്ഷീണ പരിശ്രമത്തിന്റെ ഫലമായി 01-04-2014 മുതല്‍ ബേങ്കിനെ ക്ലാസ് 1 സൂപ്പര്‍ ഗ്രേഡിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചു. ഇപ്പോള്‍ ബേങ്കില്‍ 170 കോടി രൂപയുടെ നിക്ഷേപവും 105 കോടി രൂപയുടെ വായ്പയും നീക്കിയിരിപ്പുണ്ട്. പ്രവര്‍ത്തന മൂലധനം 175 കോടി രൂപയാണ്. വര്‍ഷങ്ങളായി ലാഭത്തില്‍ പ്രവര്‍ത്തിക്കുകയും മെമ്പര്‍മാര്‍ക്ക് പരമാവധി ഡിവിഡണ്ടും അനുവദിച്ച് വരുന്നു. ബേങ്കിന് ഇപ്പോള്‍ 7 ബ്രാഞ്ചുകളും 76 ജീവനക്കാരുമുണ്ട്. ബേങ്കിന്റെ എട്ടാമത് ശാഖ കല്ലൈക്കല്‍ എന്ന സ്ഥലത്ത് ഫിബ്രവരി മാസത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതാണ്. കോര്‍ ബേങ്കിങ്ങ് സംവിധാന പ്രകാരമാണ് ഹെഡ്ഡോഫീസും, ബ്രാഞ്ചുകളും പ്രവര്‍ത്തിക്കുന്നത്. ഇടപാട്കാര്‍ക്ക് ആധുനീക ബേങ്കിങ്ങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി മൊബൈല്‍ ബേങ്കിങ്ങ് സംവിധാനങ്ങള്‍ മുഖേന ടെലഫോണ്‍ ബില്‍ അടക്കല്‍, ഇലക്ട്രിസിറ്റി ബില്‍ അടക്കല്‍,മൊബൈല്‍ റീ ചാര്‍ജ്ജ് ,ഇന്ത്യയില്‍ ഏത് ബേങ്കിലെ അക്കൗണ്ടിലേക്കും പണമയക്കുന്നതിനുള്ള ആര്‍. ടി. ജി. എസ്, എന്‍. ഇ. എഫ് .ടി സൗകര്യവും ഏര്‍പ്പെടുത്തീട്ടുണ്ട്. കൂടാതെ വിദേശത്തുനിന്നും പണമയക്കുന്നതിന് വെസ്റ്റേണ്‍യൂണിയന്‍ മണി ട്രാന്‍സ്ഫര്‍, റിയാമണി, ട്രാന്‍സ്ഫാസ്റ്റ്, എക്‌സ്പ്രസ് മണി ട്രാന്‍സ്ഫര്‍ എന്നീ സംവിധാനവും ബേങ്കില്‍ ഏര്‍പ്പെടുത്തീട്ടുണ്ട്. ഇന്ന് ഉദ്ഘാടനം ചെയ്യുന്ന പുതിയ കെട്ടിടത്തില്‍ വിവാഹം, വിവാഹ നിശ്ചയം,വിവാഹ സല്‍ക്കാരം, കലാപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നീ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഒരു കണ്‍സേര്‍ട്ട് ഹാളും ഇതോടൊപ്പം സജ്ജീകരിച്ചിട്ടുണ്ട്.