Services
- നിക്ഷേപങ്ങള്‍ക്ക് 8.25 % വരെ പലിശ നല്‍കുന്നു.
- മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 1/2 % അധിക പലിശ നല്‍കുന്നു.
- കാര്‍ഷികാവശ്യങ്ങള്‍ക്ക് സ്വര്‍ണ്ണപ്പണയത്തിന്റെ ഈടിന്മേല്‍ 4 % പലിശ നിരക്കില്‍ 100000 രൂപ വരെ നിബന്ധനകള്‍ക്ക് വിധേയമായി വായ്പ നല്‍കുന്നു.
- കാര്‍ഷിക വായ്പ അവധിക്കുള്ളില്‍ അടച്ചു തീര്‍ക്കുന്നവര്‍ക്ക് 3% പലിശ ഇളവ് അനുവദിക്കുന്നു.
- സ്വര്‍ണ്ണപ്പണ്ട പണയത്തിന്മേല്‍ 25 ലക്ഷം രുപ വരെ വായ്പ അനുവദിക്കുന്നു.
- മെമ്പര്‍മാര്‍ക്ക് അപകടമരണംസംഭവിച്ചാല്‍ 10000 രുപ സഹായം നല്‍കുന്നു.
- വായ്പ എടുക്കുന്ന അംഗങ്ങള്‍ വായ്പാ കാലാവധിക്കുള്ളില്‍ മരണപ്പെട്ടാല്‍ 150000 രുപ വരെയുള്ള കടം വീട്ടുന്നതിന് ബേങ്ക് സഹകരണ റിസ്‌ക് ഫണ്ട് പദ്ധതിയില്‍ ചേര്‍ന്നിരിക്കുന്നു. വായ്പക്കാര്‍ വായ്പാ കാലാവധിക്കുള്ളില്‍ മരണപ്പെട്ടാല്‍ ഉടന്‍ തന്നെ അവകാശികള്‍ ബേങ്കുമായി ബന്ധപ്പെടേണ്ടതാണ്.
- സ്ഥിരമായി ലാഭവിഹിതം അംഗങ്ങള്‍ക്ക് നല്‍കുന്ന ജില്ലയിലെ പ്രമുഖ സര്‍വ്വീസ് സഹകരണ ബേങ്ക്.
- ബേങ്കിന്റെ പ്രവര്‍ത്തന പരിധിയിലുള്ള സ്‌കൂളിലെ നാല്, ഏഴ്, പത്ത്, പ്ലസ് ടു, എന്നീ ക്ലാസുകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന കുട്ടികള്‍ക്ക് സ്ഥിരമായി കേഷ് അവാര്‍ഡ് നല്‍കി വരുന്നു.
- മെമ്പര്‍മാര്‍ക്ക് മാരക രോഗം വന്നാല്‍ ചികിത്സാ സഹായം അനുവദിക്കുന്നു. മെമ്പര്‍മാര്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാല്‍ ശവസംസ്‌കാര ചടങ്ങിന് 2000 രൂപ സഹായം നല്‍കുന്നു.
- NEFT / RTGS മുഖേന ഇന്ത്യയിലെ ഏത് ബേങ്കിലെ അക്കൗണ്ടിലേക്കും പണം അയക്കുന്നതിനുള്ള സൗകര്യം.വെസ്റ്റേണ്‍ യൂനിയന്‍ മണി ട്രാന്‍സ്ഫര്‍, റിയമണി, എക്‌സ്പ്രസ് മണി, ട്രാന്‍സ്ഫാസ്റ്റ് മുഖേന ബേങ്കിലേക്ക് പണമയക്കുന്നതിനുള്ള സൗകര്യവും ലഭിക്കുന്നു.
- ടെലഫോണ്‍ ബില്ല് ഇലക്ട്രിസിറ്റി ബില്ല് മൊബൈല്‍ റീ ചാര്‍ജ്ജ് എന്നിവ ചെയ്യുന്നതിന് മൊബൈല്‍ ബേങ്കിങ്ങ് സൗകര്യം.